ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി


OCTOBER 17, 2021, 11:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയുടെ സഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ആവശ്യമായ ശാരീരിക അകലം പാലിക്കാനും, മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം, ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല, ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം എന്ന് വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Other News