പ്രളയം: ആകാശ രക്ഷാ പ്രവർത്തനത്തിന് 113 കോടി രൂപ വേണമെന്ന് വ്യോമസേന; ഒഴിവാക്കിത്തരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയോട് മുഖ്യമന്ത്രി


JULY 26, 2019, 12:32 PM IST

തിരുവനന്തപുരം: പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന്റെ ചെലവിലേക്കായി കേരളം 113 കോടി രൂപ നൽകണമെന്ന് വ്യോമസേന. തുക ഒഴിവാക്കിത്തരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയോട് മുഖ്യമന്ത്രി രേഖാ മൂലം അഭ്യർത്ഥിച്ചു.

2017 ൽ ഉണ്ടായ ഓഖി ദുരന്തത്തിലും 2018 ലെ മഹാ പ്രഴയത്തിലും കേരളത്തിന് പരിഹരിക്കപ്പെടാനാവാത്ത ദുരന്തങ്ങഴും നഷ്ടങ്ങളും സംഭവിച്ച കാര്യം മുഖ്യമന്ത്രി കത്തിലൂടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിനെ ഓർമ്മിപ്പിച്ചു. ഈ നാശ നഷ്ടങ്ങൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിതാപകരമായ നിരലയിൽ ഞെരുക്കത്തിലാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയത്തിലൂടെ സംസ്ഥാനത്തിന് 310000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംസ്ഥാനം സന്ദർശിച്ച ഐക്യ രാഷ്ട്ര സഭാ സമിതിയുടെ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്ന കാര്യം പിണറായി ചൂണ്ടിക്കാട്ടി. ദേശീയ ദുരന്ത ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതുവരെ വെറും 2,904.85 കോടി രൂപമാത്രമേ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളൂ എന്ന വസ്തുതയും മുഖ്യമന്ത്രി പ്രതിരോധമന്ത്രിയെ അറിയിച്ചു.

നഷ്ടം പരിഹരിക്കാനാവശ്യമായി വേണമെന്നു കണക്കാക്കിയ തുകയെക്കാൾ എത്രയോ കുറവാണ് സഹായമായി ലഭിച്ചതുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് തുക ഒളിവാക്കി തരണമെന്നും മുഖ്യമന്ത്രി രാജ്‌നാഥ് സിങ്ങിിനോട് ആവശ്യപ്പെ്ട്ടു.കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ രക്ഷാദൗത്യത്തിലേർപ്പെട്ട വിമാനങ്ങൾക്ക് കൂടി പണം നൽകേണ്ട അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ നേരത്തെ അറിയിച്ചിരുന്നു.    പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണമില്ലാതെ സംസ്ഥാനം വലയുമ്പോഴാണ് ഇത്തരത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വിമാനങ്ങൾക്ക് പോലും പണം നൽകേണ്ട അവസ്ഥ വരുന്നത്.

Other News