പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു


JUNE 18, 2019, 4:14 PM IST

തിരുവനന്തപുരം: ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.

പിആര്‍ഡിയുടേയും മാധ്യമങ്ങളുടേയും ചുമതലയാണ് പി എം മനോജിനുള്ളത്. മുഖ്യമന്ത്രിയുടെ മാധ്യമ ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പി.എം മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചതെന്നാണ് സി.പി.എം നേതാക്കള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടി വേലായുധന്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പി.എം മനോജിന്റെ നിയമനം.


Other News