ജീവനക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്


OCTOBER 19, 2021, 11:12 AM IST

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് 2019 ലാണ് പീഡനം നടന്നത്. ഇത്രയും കാലം ഭയം കൊണ്ടാണ് മോന്‍സനെതിരെ പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയ മൊഴി.

അതേസമയം ക്രൈം ബ്രാഞ്ചാണ് മോന്‍സനെതിരായ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നത്. കേസില്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മോന്‍സന്‍. തട്ടിപ്പ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.