പോക്‌സോ റിമാന്റ് തടവുകാരന്‍ ജയിലില്‍ തൂങ്ങിമരിച്ചു


DECEMBER 2, 2023, 4:12 PM IST

തലശ്ശേരി: പോക്സോ കേസിലെ റിമാന്‍ഡ് തടവുകാരന്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. ആറളം സ്വദേശി കുഞ്ഞിരാമനാ(48)ണ് തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ജയില്‍ വാര്‍ഡനാണ് ഇയാളെ സെല്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2023 മെയ് അഞ്ചിനാണ് കുഞ്ഞിരാമനെ പോക്സോ കേസില്‍ തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജന്‍കിഷ് നാരായണന്‍ ജഡം ഇന്‍ക്വസ്റ്റ് നടത്തി.

Other News