പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി


JUNE 23, 2019, 5:30 PM IST

കണ്ണൂര്‍: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കണ്ണൂര്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസില്‍ അന്വേഷണം തുടങ്ങിയത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി.

അന്വേഷണസംഘം സാജന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ വളപട്ടണം പൊലീസ് കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, നഗരസഭ അധ്യക്ഷയെ രക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം. ഐജി തല അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ സാജന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന് 24 മണിക്കൂറിനകം അന്തിമാനുമതി നല്‍കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ആവശ്യപ്പെട്ടു.


Other News