പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ അറസ്റ്റില്‍


OCTOBER 20, 2021, 9:04 PM IST

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗീസ് (32) ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മരട് സെന്റ് മേരീസ് മഗ്ദലിന്‍ പള്ളി സഹ വികാരിയായിരുന്നു സിബി വര്‍ഗീസ്. ആരോപണത്തിന് പിന്നാലെ ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വി രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.