പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ എസ്എഫ്ഐ നേതാവ് പി.പി. പ്രണവ് ഒളിവില്‍


AUGUST 6, 2019, 12:19 PM IST

തിരുവനന്തപുരം: പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ എസ്എഫ്ഐ നേതാവ് പി.പി. പ്രണവ് ഒളിവില്‍. യുണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ പ്രതി ചേര്‍ത്ത് രണ്ടാഴ്ചയായിട്ടും പ്രണവിനെ പോലീസിന് പിടികൂടാനായില്ല. പൊലീസ് റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനാണ് പ്രണവ്.ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ ശിവരഞ്ചിത്തിനൊപ്പം പ്രണവിനെയും പ്രതി ചേര്‍ക്കും. കോളജ് അധ്യാപകരെ ചോദ്യം ചെയ്യുമെന്നും പൊലിസ് പറഞ്ഞു.നേരത്തെ കേരളാ ആംഡ് പൊലീസ് ബറ്റാലിയന്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ അപാകതയില്ലെന്ന് പിഎസ്സി പറഞ്ഞിരുന്നു. പരീക്ഷ നടത്തിയത് സുതാര്യമായിട്ടാണെന്ന് പിഎസ്സി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. അപാകതയുള്ളതിനാല്‍ കെഎപി ബറ്റാലിയന്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഉദ്യോഗര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് പിഎസ്സിയുടെ വിശദീകരണം

Other News