പ്രതിഷേധങ്ങള്‍ ഫലം കണ്ടു; പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ നിര്‍ദേശം


SEPTEMBER 16, 2019, 2:49 PM IST

തിരുവനന്തപുരം: പി എസ് സിയുടെ എല്ലാ പരീക്ഷകളും മലയാളത്തില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അടുത്തതായി നടക്കാന്‍ പോകുന്ന പി എസ് സി പരീക്ഷക്ക് ഉള്‍പ്പെടെ മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്‍പോട്ടു വച്ചിട്ടുണ്ട്.

മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നയം. ഒരു ഭാഷയ്ക്കും സര്‍ക്കാര്‍ എതിരല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തെ ചവിട്ടിത്താഴ്ത്തി മറ്റു ഭാഷകള്‍ പഠിക്കുകയല്ല വേണ്ടത്. സാങ്കേതിക പദങ്ങള്‍ക്കായി വിജ്ഞാന ഭാഷ നിഘണ്ടു നിര്‍മ്മിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായി.

Other News