കുത്തുകേസ് പ്രതികളായ പി എസ് സി റാങ്കുകാര്‍ക്ക്​​ സർവ്വകലാശാലാപരീക്ഷയില്‍ മാര്‍ക്ക് പൂജ്യം


JULY 26, 2019, 12:42 AM IST

തി​രു​വ​ന​ന്ത​പു​രം: യൂണി​വേ​ഴ്​​സി​റ്റി കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​യ​ കേ​സി​ലെ ഒന്നാം പ്ര​തി​യും​ പി ​എ​സ്​ സി പ​രീ​ക്ഷ​യി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​നു​മാ​യ ശി​വ​ര​ഞ്​​ജി​ത്തി​നും ര​ണ്ടാം​പ്ര​തിയും  പി ​എ​സ്  സി ഇരുപത്തെട്ടാം റാ​ങ്കു​കാ​ര​നായ ന​സീ​മി​നും സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ല്‍ ല​ഭി​ച്ച​ത്​ പൂ​ജ്യം മാ​ര്‍​ക്ക്​.

പ​ല​വി​ഷ​യ​ങ്ങ​ളി​ലും എ​ഴു​ത്തു​പ​രീ​ക്ഷ​യി​ല്‍ ഇവർക്ക് ല​ഭി​ച്ച​ത്​ പൂ​ജ്യ​മാ​ണെ​ങ്കി​ലും ഇന്റേ​ണ​ല്‍ മാ​ര്‍​ക്ക്​ ന​ല്‍​കു​ന്ന​തി​ല്‍ അ​ധ്യാ​പ​ക​ര്‍ ഔദാര്യം കാട്ടിയതോടെയാണ് 'സം​പൂ​ജ്യ' പ​ദ​വി​യി​ല്‍ നി​ന്നു ഇ​രു​വ​രും ര​ക്ഷ​പ്പെ​ട്ടത്. ഇ​രു​വ​രും എം എ ഫി​ലോ​സ​ഫി ഒ​ന്നാം സെ​മ​സ്​​റ്റ​ര്‍ ര​ണ്ടു​ത​വ​ണ എ​ഴു​തി​യി​ട്ടും ജ​യി​ച്ചി​ല്ല. പി ​എ​സ്‍​ സി റാ​ങ്ക് പ​ട്ടി​കയുടെ  വിശ്വാസ്യത സംബന്ധിച്ചു സം​ശ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്​ സർവ്വകലാശാലാമാ​ര്‍​ക്കു​ക​ളു​ടെ 'നി​ലവാരം'.

ക​ഴി​ഞ്ഞ ​കൊല്ലം മേ​യി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്​​റ്റ​ര്‍ പ​രീ​ക്ഷ​യി​ല്‍ ശി​വ​ര​ഞ്ജി​ത്തി​ന് ലോ​ജി​ക് പ​രീ​ക്ഷ​ക്ക്​ ല​ഭി​ച്ച​ത്​ പൂ​ജ്യ​മാ​യി​രു​ന്നു. ഇന്റേ​ണ​ല്‍ കൂ​ടി ചേ​ര്‍​ത്ത​പ്പോ​ള്‍ ആ​റാ​യി. ക്ലാ​സി​ക്ക​ല്‍ ഇ​ന്ത്യ​ന്‍ ഫി​ലോ​സ​ഫി -നാ​ല്, വെ​സ്​​റ്റേ​ണ്‍ ഫി​ലോ​സ​ഫി -ഏ​ന്‍​ഷ്യ​ന്‍​റ്, മി​ഡീ​വ​ല്‍ ആ​ന്‍​ഡ് മോ​ഡേ​ണ്‍ -ആ​റ​ര, മോ​റ​ല്‍ ഫി​ലോ​സ​ഫി -39 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റ്​ മാ​ര്‍​ക്കു​ക​ള്‍. 

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഒ​ന്നാം സെ​മ​സ്​​റ്റ​ര്‍ സപ്ലിമെന്ററി ആ​യി വീ​ണ്ടും എ​ഴു​തി​യ​പ്പോ​ള്‍ ക്ലാ​സി​ക്ക​ല്‍ ഇ​ന്ത്യ​ന്‍ ഫി​ലോ​സ​ഫി -12, വെ​സ്​​റ്റേ​ണ്‍ ഫി​ലോ​സ​ഫി -ആ​ന്‍​ഷ്യ​ന്‍​റ്, മി​ഡീ​വ​ല്‍ ആ​ന്‍​ഡ് മോ​ഡേ​ണ്‍ -3.5, ലോ​ജി​ക് -13, മോ​റ​ല്‍ ഫി​ലോ​സ​ഫി -46.5 എ​ന്നി​ങ്ങ​നെ​യാ​യി. ഒ​രു പേ​പ്പ​ര്‍ ജ​യി​ക്കാ​ന്‍ ഇന്റേണ​ല്‍ ഉ​ള്‍​പ്പെ​ടെ 100ല്‍ 50 ​മാ​ര്‍​ക്ക് വേ​ണം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന ര​ണ്ടാം സെ​മ​സ്​​റ്റ​റി​ല്‍ ഫി​ലോ​സ​ഫി​ക്ക​ല്‍ കൗ​ണ്‍​സി​ങ് -ഇ​ന്ത്യ​ന്‍ ആ​ന്‍​ഡ് വെ​സ്​​റ്റേ​ണ്‍ പേ​പ്പ​റി​ന് 15 മാ​ര്‍​ക്ക് ഇന്റേ​ണ​ല്‍ ല​ഭി​ച്ച​തി​നാ​ല്‍ 52 മാ​ര്‍​ക്ക്​ നേ​ടി. അ​തേ​സ​മ​യം കാ​ന്‍​റ്​ ആ​ന്‍​ഡ് ഹെ​ഗ​ല്‍ പേ​പ്പ​റി​ന് ഇന്റേ​ണ​ലി​ന് 15 ല​ഭി​ച്ചി​ട്ടും 35.5 മാ​ര്‍​ക്കേ നേ​ടാ​നാ​യു​ള്ളൂ.

ര​ണ്ടാം​പ്ര​തി​യും പി എസ് സി ഇരുപത്തെട്ടാം റാ​ങ്കു​കാ​ര​നു​മാ​യ എ എ​ന്‍ ന​സീം പുനഃ​പ്ര​വേ​ശ​നം നേ​ടി​യാ​ണ്​ എം എ ഫി​ലോ​സ​ഫി​ക്ക്​ പ​ഠി​ക്കു​ന്ന​ത്. 2017 ഫെ​ബ്രു​വ​രി​യി​ല്‍ ഒ​ന്നാം സെ​മ​സ്​​റ്റ​ര്‍ പ​രീ​ക്ഷ​ക്ക്​ ക്ലാ​സി​ക്ക​ല്‍ ഇ​ന്ത്യ​ന്‍ ഫി​ലോ​സ​ഫി -41, വെ​സ്​​റ്റേ​ണ്‍ ഫി​ലോ​സ​ഫി ഏ​ന്‍​ഷ്യ​ന്‍​റ്​ ആ​ന്‍​ഡ് മി​ഡീ​വ​ല്‍ -45, ലോ​ജി​ക് -53, മോ​റ​ല്‍ ഫി​ലോ​സ​ഫി -18 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മാ​ര്‍​ക്ക്. ലോ​ജി​ക്കി​ന് ഇന്റേ​ണ​ല്‍ മാ​ര്‍​ക്ക് 10 ആ​യി​രു​ന്നു. ‌ര​ണ്ടാം സെ​മ​സ്​​റ്റ​റി​ല്‍ ഫി​ലോ​സ​ഫി ഓ​ഫ് വേ​ദാ​ന്ത, മോ​ഡേ​ണ്‍ വെ​സ്​​റ്റേ​ണ്‍ ഫി​ലോ​സ​ഫി എ​ന്നി​വ​ക്ക്​ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ല്‍ പൂ​ജ്യം മാ​ര്‍​ക്കാ​യ​തി​നാ​ല്‍ ഇന്റേണ​ലി​ന്റെ 10 മാ​ര്‍​ക്ക് മാ​ത്ര​മേ​യു​ള്ളൂ.

Other News