കൊച്ചി: മൂന്നു പതിറ്റാണ്ടിനിടെ രാധാമണിയമ്മ സമ്പാദിച്ചത് 11 വിഭാഗങ്ങളില്‍പ്പെട്ട ഡ്രൈവിംഗ് ലൈസന്‍സുകള്‍. കൊച്ചി തോപ്പുംപടി സ്വദേശി രാധാമണിയമ്മയ്ക്ക് പ്രായമിപ്പോള്‍ 72. നാട്ടുകാര്‍ക്കിവര്‍ രാധാമണിയമ്മയല്ല- ഡ്രൈവറമ്മ.
11 വിഭാഗങ്ങളിലും പെട്ട ഡ്രൈവിംഗ് ലൈസന്‍സുകളുള്ള ഇന്ത്യയിലെ ഏക വനിത കൂടിയാണ് ജെ രാധാമണിയമ്മ. എക്സ്‌കവേറ്ററുകള്‍, ബുള്‍ഡോസറുകള്‍, ക്രെയിനുകള്‍, റോഡ് റോളറുകള്‍ എന്നിവയുള്‍പ്പെടുന്ന മിക്കവാറും എല്ലാത്തരം വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് ഈ പ്രായത്തിനിടെ അവര്‍ സ്വന്തമാക്കിയിരിക്കുന്നത്.
1988ലായിരുന്നു ഭര്‍ത്താവിന്റെ പിന്തുണയോടെ തന്റെ ഈ താത്പര്യത്തിനു പിന്നാലെയുള്ള രാധാമണിയമ്മയുടെ യാത്ര ആരംഭിച്ചത്. ഇന്ന് അപകടരമായ വസ്തുക്കള്‍ ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് വരെ എത്തിനില്‍ക്കുന്നു ആ ദിഗ്‌വിജയം.