കണ്ണീരൊപ്പാൻ രാഹുലെത്തി;സര്‍, ഞങ്ങളുടെ മണ്ണ് തിരിച്ച്‌ തരുമോയെന്ന് ദുരന്തബാധിതര്‍ 


AUGUST 12, 2019, 1:17 AM IST

നിലമ്പൂർ:കവളപ്പാറയില്‍ ഒറ്റരാത്രി കൊണ്ട് എല്ലാം മണ്ണിനടിയിലായ ദുരന്തബാധിതരെ കാണാന്‍ സ്ഥലം എം പി കൂടിയായ രാഹുല്‍ ഗാന്ധിയെത്തി. ഞായറാഴ്‌ച വൈകിട്ടാണ് രാഹുല്‍ കവളപ്പാറ ഭൂതാനം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയിലെ ക്യാമ്പിലെത്തിയത്. 

200 കുടുംബങ്ങളിലായി 619 പേരാണ് ഇവിടെ കഴിയുന്നത്. ഒരായുസിന്റെ സമ്പാദ്യവും ഉറ്റവരെയും അയല്‍ക്കാരെയും മണ്ണെടുത്തതിന്റെ വേദനയും ചുറ്റും കൂടിയ സ്ത്രീകള്‍ നിറകണ്ണുകളോടെ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

എന്താണ് താന്‍ ചെയ്‌തുതരേണ്ടതെന്ന രാഹുലിന്റെ ചോദ്യത്തിന് തങ്ങളുടെ മണ്ണ് തിരിച്ച്‌ കിട്ടാൻ നടപടി കൈക്കൊള്ളണമെന്നായിരുന്നു മറുപടി. രോഗികളും പ്രായമായവരും അടങ്ങിയ ക്യാമ്പിലുള്ളവരുടെ എല്ലാ ആവലാതികളും കേട്ടതിന് ശേഷമാണ് രാഹുൽ ക്യാമ്പ് വിട്ടത്. ദുരന്തഭൂമിയും അദ്ദേഹം സന്ദര്‍ശിച്ചു.

മലപ്പുറം എസ് പി  യു അബ്‌ദുല്‍ കരീം സ്ഥിതിഗതികള്‍ വിവരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ്​മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, അനില്‍കുമാര്‍ എം എല്‍ എ, ഡി സി സി പ്രസിഡന്‍റ്​ വി വി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ക്യാമ്പിലെത്തി.

കേരളത്തിന് പ്രത്യേക ധനസഹായ പാക്കേജ് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കെ പി സി സിക്ക് ആവശ്യമായ ഫണ്ടില്ലാത്തതിനാല്‍ ദുരന്തസ്ഥലങ്ങളില്‍ പരമാവധി സഹായങ്ങളും സേവനങ്ങളും നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലും രാഹുല്‍  എത്തി.

വ​യ​നാ​ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തിലെ  ദു​രി​ത​ങ്ങ​ളൊ​പ്പാ​നെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി എം പി തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ കൈ​ത​പ്പൊ​യി​ല്‍ എം ഇ ​എ​സ്​ സ്​​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാമ്പ് ​​ സ​ന്ദ​ര്‍​ശി​ക്കും. 10.30 മു​ത​ല്‍ 11.15വ​രെ രാ​ഹു​ല്‍ ഗാ​ന്ധി കൈ​ത​പ്പൊ​യി​ലി​ലു​ണ്ടാ​കും. ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ വ​ന്‍​നാ​​ശ​മു​ണ്ടാ​യ പു​ത്തു​മ​ല​യി​ലെ​യും ആ​ന​ക്ക​യ​ത്തെ​യും ക്യാമ്പി​ലെ​ത്തു​ന്ന രാ​ഹു​ല്‍ പി​ന്നീ​ട്​ മേ​പ്പാ​ടി​യി​ലെ​ത്തും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വ​യ​നാ​ട്​ ക​ല​ക്​​ട​റേ​റ്റി​ലെ വി​ശ​ക​ല​ന യോ​ഗ​ത്തി​ലും പങ്കെ​ടു​ക്കും.

പി​ന്നീ​ട്​ പ​ന​മ​രം, മീ​ന​ങ്ങാ​ടി, മു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പുക​ളി​ലെ​ത്തും. ക​ല്‍​പ​റ്റ ഗ​സ്​​റ്റ്​​ഹൗ​സി​ലാ​ണ്​ രാ​ത്രി താ​മ​സം. രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുത്ത് ജില്ലയില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പരമാവധി ക്യാമ്പുകളില്‍ തിങ്കളാഴ്‌ച ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും.