ഭാവിയെക്കുറിച്ച്‌  ആശങ്കവേണ്ട; പ്രളയ ദുരന്തത്തെ ഒരുമിച്ചുനേരിടാം: രാഹുല്‍ ഗാന്ധി


AUGUST 12, 2019, 2:30 PM IST

കോഴിക്കോട്: പ്രളയക്കെടുതികളില്‍ വലയുന്നവര്‍ക്ക് ആശ്വാസവും സാന്നിധ്യവുമേകി രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം. ഞായറാഴ്ച കേരളത്തിലെത്തിയ രാഹുല്‍ ആദ്യം ക്യാമ്പുകളിലേക്കാണ് പോയത്. തിങ്കളാഴ്ച കോഴിക്കോട് കൈതപ്പൊയ്‌ലിലെ ദുരന്തഭൂമി രാഹുല്‍ സന്ദര്‍ശിച്ചു. പ്രളയം വലിയ ദുരന്തമാണ് ഉണ്ടാക്കിയതെങ്കിലും ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടരുതെന്ന് രാഹുല്‍ പറഞ്ഞു. പ്രളയ ദുരന്തത്തെ നമ്മളൊരുമിച്ച് നേരിടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയപ്പോള്‍ ആളുകള്‍ പ്രധാനമായി പറഞ്ഞത് വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ചാണ്. വീടുകളിലേക്ക് മടങ്ങുേമ്പാഴുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബുദ്ധിമുട്ടുകളും പലരും പങ്കുവെച്ചുെവന്നും രാഹുല്‍ പറഞ്ഞു. കനത്ത മഴമൂലം ദുരിതത്തിലായവര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയെന്നും രാഹുല്‍ വ്യക്തമാക്കി.

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തഭൂമിയും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു.

Other News