മഴക്കെടുതികളില്‍ മരണം 41 ആയി


AUGUST 9, 2019, 11:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഇന്ന് മാത്രം 17 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മലയോരമേഖലയില്‍ പലയിടത്തും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.

വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ 40 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി കനത്തമഴ. ജില്ലയില്‍ ഗതാഗതവും വൈദ്യുതിയും പൂര്‍ണമായും നിലച്ചു.

ഏറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചവരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Other News