കവളപ്പാറയില്‍  ഒരു മൃതദേഹം കൂടി കണ്ടെത്തി; മഴക്കെടുതില്‍ മരിച്ചവരുടെ എണ്ണം 78 ആയി


AUGUST 12, 2019, 12:09 PM IST

തിരുവനന്തപുരം: കവളപ്പാറയിലെ ഉരുള്‍ പൊട്ടല്‍ ദുരന്തസ്ഥലത്തുനിന്ന്  ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയതോടെ. സംസ്ഥാനത്ത്  പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി.

മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിനടിയില്‍പ്പെട്ട സരോജനിയുടെ മൃതദേഹവും കണ്ടെടുത്തു. അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവായ നഞ്ചന്‍ മീന്‍ പിടിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു.

വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണുള്ളത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്.ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ഇനിയും നിരവധി പേര്‍ മണ്ണിനടിയിലാണ്. 1639 ക്യാംപുകളിലായി 247219 പേരാണ് സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. വന്‍ ദുരന്തമുണ്ടായ മലപ്പുറം ഭൂദാനത്ത് ഇപ്പോഴും അന്‍പതിലേറെ പേര്‍ മണ്ണിനടിയിലാണ്. ഇവിടെ നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വയനാട് മേപ്പാടി പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്.

Other News