സംസ്ഥാനത്ത് മഴകടുത്തു; വ്യാപക നാശം 41 മരണം; വിശദ വിവരങ്ങള്‍


AUGUST 9, 2019, 11:29 AM IST

KERALA RAIN LIVE UPDATE: തിരുവനന്തപുരം: സംസ്ഥാനത്ത് വൻ നാശം വിതച്ച് ദുരിതപെയ്ത്ത് തുടരുന്നു. മഴക്കെടുതിയിൽ ഓഗസ്റ്റ് എഴു മുതൽ മരിച്ചവരുടെ എണ്ണം 30 ആയി.

ഇന്ന് മാത്രം 20 പേരാണ് മരിച്ചത്. വയനാട് മേപ്പാടിയിൽ മണ്ണിനടയിൽപ്പെട്ട മൂന്നുപേരുടെ  മൃതദേഹം കൂടി കണ്ടെത്തി ഇതോടെ മേപ്പാടിയിൽ മരിച്ചവരുടെ എണ്ണം ഏഴായി.  ഇവിടെ നാൽപ്പതോളം പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. കുറ്റിയാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരും എടവണ്ണയിൽ വീട് തകർന്ന് നാലുപേരും മരിച്ചു. ഇരിട്ടിയിൽ ഒരാൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു.

കോഴിക്കോട്  വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വേങ്ങേരി കണ്ണാടിക്കലിൽ ഒരാൾ വെള്ളത്തിൽ വീണ് മരിച്ചു. ചിന്നാർ മങ്കുവയിൽ 67 കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.
----

കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നതിനാൽ തിരുവള്ളൂർ, ചെറുവണ്ണൂർ, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളിൽ പുഴയുടെ തീരത്തും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ നിർബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

22165 പേർ ദുരിതാശ്വാസ ക്യാമ്പിൽ..
24 മണിക്കൂർ അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പ്

ഇന്ന് ആലപ്പുഴ വഴി ട്രെയിനുകൾ ഉണ്ടായിരിക്കുന്നതല്ല. ദീർഘ ദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും.

-----

ബാണാസുര ഡാമിൽ കൺട്രോൾ റൂം ആരംഭിക്കും.

കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം  ഇന്ന് രാവിലെ 11 മണി മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം ബാണാസുര സാഗറിൽ ആരംഭിക്കും. ബാണാസുരസാഗർ  ഡാം ജലനിരപ്പ് - ഷട്ടർ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ  വിവരങ്ങൾ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
കൺട്രോൾ റൂം നമ്പർ
04936 274474 (ഓഫീസ്)
9496011981

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷിൽ ടീം പ്രവർത്തനം ആരംഭിച്ചു.....
ജില്ലാതല കൺട്രോൾ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ചുവടെ നൽകുന്നു....

തിരുവനന്തപുരം - 0471-2450773,2480 335,9496007026.
കൊല്ലം- O474-2792850, 9496007027.
പത്തനംതിട്ട - 0468-2223134,828144 2344.
ആലപ്പുഴ-0477-2251103, 9496007028.
കോട്ടയം - 0481-2566823, 9446379027.
ഇടുക്കി - 0486-9222 326, 892 1031800.
എറണാകുളം- 0484-2502768, 9496007029.
തൃശ്ശൂർ - 0487-244 1132,9496007030.
പാലക്കാട് - 9074326 046, 9496007050.
മലപ്പുറം - 0494-2666428, 949600703 1.
കോഴിക്കോട്- 0495-2383780,2414074, 9496007032.
വയനാട്-0493-6255214, 9496387833.
കണ്ണൂർ - 0497-2732487, 9496007033.
കാസറഗോഡ് - 0467-2202537, 9496007034.
അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

നെഹ്റു ട്രോഫി   ജലോത്സവം മാറ്റി വച്ചു

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്സ് വെള്ളം 2 മണിക്കൂറിനുള്ളിൽ പൊരിങ്ങൽകുത്തിലും മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും എത്തും. തീരവാസികൾ ജാഗ്രത പാലിക്കണം.

ഇടുക്കിയിൽ ഭാരവണ്ടികള്‍ക്ക് 11 വരെ നിരോധനം

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ആഗസ്റ്റ് 8ന് റെഡ് അലര്‍ട്ടും തുടര്‍ന്ന് 9, 10 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാലും അതിശക്തമായ മഴയും ഉള്ള സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍, പ്രത്യേകിച്ച് തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം ആഗസ്റ്റ് 11 വരെ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ നിരോധിച്ച് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഓഫ്‌റോഡ് ഡ്രൈവിംഗ്, ടൂറിസം മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരം, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ് ടൂറിസം എന്നിവ ആഗസ്റ്റ് 15 വരെയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രത്യേക കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജില്ലാഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വളണ്ടിയർ മാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
സേവന സന്നദ്ധരായിട്ടുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി റെജിസ്റ്റർ ചെയ്യേണ്ടതാണ്:-
ഇവിടെ രജിസ്റ്റര്‍ ചെയ്യുക.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ-

1)എറണാകുളം- ആലപ്പുഴ പാസഞ്ചർ (56379)
2)ആലപ്പുഴ-എറണാകുളം പാസഞ്ചർ
3)ആലപ്പുഴ-എറണാകുളം പാസഞ്ചർ(56302)
4)56381 എറണാകുളം-കായംകുളം പാസഞ്ചർ
5)56382 കായംകുളം-എറണാകുളം പാസഞ്ചർ
6)56387 എറണാകുളം-കായംകുളം പാസഞ്ചർ
7)56388 കായംകുളം-എറണാകുളം പാസഞ്ചർ
8)66300 കൊല്ലം-എറണാകുളം മെമു  (കോട്ടയം വഴി)
9)66301  എറണാകുളം-കൊല്ലം (കോട്ടയം വഴി)
10) 66302 കൊല്ലം-എറണാകുളം മെമു  (ആലപ്പുഴ വഴി)
11) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)
10)56380 കായംകുളം- എർണാകുളം പാസഞ്ചർ


താമരശ്ശേരി  ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു

-കോഴിക്കോട് ജില്ലാ കളക്ടർ..


Other News