വയനാട്ടിൽ രാഹുല്‍ ഗാന്ധി അനധികൃത ഖനനത്തിനെതിരെ സംസാരിക്കുമോ: രാജ്‌ദീപ് സര്‍ദേശായി


AUGUST 14, 2019, 2:22 AM IST

ന്യൂഡല്‍ഹി: സ്വന്തം മണ്ഡലമായ വയനാട് സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനധികൃത ഖനനത്തിനെതിരെ സംസാരിക്കുമോയെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദീപ് സര്‍ദേശായി. കേരളത്തിലെ മണ്ണിടിച്ചിലിനു ഭാഗികമായി ഉത്തരവാദിത്വം അനധികൃത ഖനനത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.

'തന്റെ വയനാട് യാത്രയില്‍ കേരളത്തിലെ മണ്ണിടിച്ചിലിനു ഭാഗികമായെങ്കിലും കാരണമായ അനധികൃത ഖനനത്തിനെതിരെ രാഹുല്‍ ഗാന്ധി ശബ്‌ദം ഉയര്‍ത്തുമായിരിക്കും അല്ലേ? വയനാടിന്റെ എം പിയെന്ന നിലയ്ക്ക് അദ്ദേഹം അതു ചെയ്‌തില്ലെങ്കിൽ പിന്നെ ആരു ചെയ്യാനാണ്?

വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും സംസാരിക്കാനുള്ള സമയമായിരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

വയനാട് മണ്ഡലം സന്ദര്‍ശിച്ച രാഹുല്‍, മഴക്കെടുതിയില്‍ ദുരിതം അനുഭവിച്ചവരെ നേരിട്ടു കാണുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ അഭ്യർത്ഥിച്ച്  രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിടുകയുമുണ്ടായി.

Other News