ബിനോയ് കോടിയേരി ചൊവ്വാഴ്ച ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകണം: മുംബൈ ഹൈക്കോടതി


JULY 29, 2019, 2:11 PM IST

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ ഇവര്‍ക്കുണ്ടായ കുഞ്ഞിെന്റ പിതൃത്വം തെളിയിക്കാന്‍ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി. ബിനോയ് ചൊവ്വാഴ്ച തന്നെ ഡി.എന്‍.എ പരിശോധനക്കായി രക്തസാമ്പിള്‍ നല്‍കണം. പരിശോധനാ ഫലം രണ്ടാഴ്ചക്കകം മുദ്രവെച്ച കവറില്‍ കോടതി രജിസ്ട്രാറെ ഏല്‍പ്പിക്കണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസ് മുംബൈ ഹൈക്കോടതി ആഗസ്റ്റ് 26ന് വീണ്ടും പരിഗണിക്കും.ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ബിനോയ് കോടിയേരിയുടെ വാദം പരിഗണിച്ച്  ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുന്നത് ഓഷിവാര പൊലീസ് മാറ്റിവെച്ചിരുന്നു. ബിനോയിക്കെതിരെ പരാതി നല്‍കാന്‍ കാലതാമസം നേരിട്ടതും യുവതി നല്‍കിയ പരാതിയിലെയും നോട്ടീസിലെയും പൊരുത്തക്കേടും മുംബൈ ദീന്‍ദോഷി അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജൂണ്‍ 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയ ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി. ബാര്‍ ഡാന്‍സറായി ജോലി ചെയ്യുേമ്പാഴാണ് ബിനോയിയുമായി 33കാരിയായ യുവതി പരിചയത്തിലാകുന്നത്. യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയ ബിനോയ് അവരോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. 2010ല്‍ അന്ധേരിയില്‍ ഫ്‌ളാറ്റ് എടുത്ത് നല്‍കി. ബിനോയ് അവിടെ പതിവ് സന്ദര്‍ശകനായിരുന്നു. ഏറെക്കാലം സാമ്പത്തിക സഹായം നല്‍കിയിരുന്നു.ബിനോയ് വിവാഹിതനാണെന്ന് കഴിഞ്ഞ വര്‍ഷമാണ് മനസ്സിലാക്കിയതെന്നും അതോടെയാണ് ബന്ധം വഷളായതെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ബിനോയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.

Other News