നാല് ജില്ലകളിൽ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്;റെഡ് അലേർട്ട് 


AUGUST 8, 2019, 9:22 PM IST

തിരുവനന്തപുരം:നാലു ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിലാണ് പേമാരിക്ക് സാധ്യത.ഈ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് , കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും വെള്ളിയാഴ്‌ച എറണാകുളം,തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും  10 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 

ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർ വരെ മഴ) അതിശക്തമായതോ (115 മില്ലിമീറ്റർ മുതൽ 204.5 മില്ലിമീറ്റർ വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

Other News