ശബരിമല കേസ് പുന:പരിശോധിക്കും; ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു


NOVEMBER 14, 2019, 10:52 AM IST

ന്യൂഡല്‍ഹി: ശബരിമല കേസ് പുന:പരിശോധിക്കും; ഏഴംഗ വിശാല ഭരണഘടനാ ബഞ്ചിന് വിട്ടു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, എ.എന്‍.ഖാന്‍ വില്‍ഗര്‍ എന്നിവര്‍ ചേര്‍ന്നാണ് പുനപരിശോധന ഏഴംഗ ബെഞ്ചിന് വിടാന്‍തീരുമാനിച്ചത്. 

ബെഞ്ചിലെ മറ്റു ജസ്റ്റിസുമാരായ നരിമാനും ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.മുസ്ലിം, പാഴ്‌സി മതങ്ങളിലെ സ്ത്രീകള്‍ക്ക്  അവരുടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിന് നിലവിലുള്ള വിലക്കുകള്‍ പരിശോധിച്ച് അവ തുടരണമോ വേണ്ടയോ എന്ന കാര്യവും ഏഴംഗ ബെഞ്ചിന് വിട്ടു. അതേ സമയം ശരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തം 18 ന് സുപ്രീംകോടതി പുറപ്പെടുവിച്ച നിലവിലെ ഉത്തരവിന് സ്റ്റേ അനുവദിച്ചില്ല.

Other News