ശബരിമല: യുവതികളെത്തുമെന്ന്​ രഹസ്യാന്വേഷണ വിഭാഗം


NOVEMBER 13, 2019, 12:38 AM IST

 കോ​ട്ട​യം: ശ​ബ​രി​മ​ല ന​ട ന​വം​ബ​ര്‍ 17ന്​ ​തു​റ​ക്കാ​നി​രി​ക്കെ ഇ​ക്കു​റി​യും യു​വ​തി​ക​ള്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തു​മെ​ന്ന്​ പൊ​ലീ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാഗം.സ​ന്നി​ധാ​നം, പമ്പ , നി​ല​ക്ക​ല്‍, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യു​വ​തി​ക​ള്‍ കൂ​ട്ടത്തോ​ടെ എ​ത്തി​യേ​ക്കാ​മെ​ന്ന​തി​നാ​ല്‍ സു​ര​ക്ഷാ സം​വി​ധാ​നം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ണ്ടി​പ്പെ​രി​യാ​ര്‍-​പു​ല്ലു​മേ​ട്​ വ​ഴി​യും പ​ര​മ്പരാ​ഗ​ത കാ​ന​ന​പാ​ത​ക​ളി​ലും കോ​രു​ത്തോ​ട്​-​കു​ഴി​മാ​വ്​-​കാ​ള​കെട്ടി  മേ​ഖ​ല​ക​ളി​ലും ജാ​ഗ്ര​ത വേ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. പു​ല്ലു​മേ​ട്​ വ​ഴി യു​വ​തി പ്ര​വേ​ശ​ന​സാ​ധ്യ​ത ത​ള്ള​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്​. കേ​ര​ള​ത്തി​നു​ പു​റ​മെ ത​മി​ഴ്​​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും  യു​വ​തി​ക​ള്‍ എ​ത്തു​മെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍, ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ത​യാ​റാ​ക്കി​യ ശ​ബ​രി​മ​ല സു​ര​ക്ഷ പ​ദ്ധ​തി​യി​ല്‍ യുവ​തി പ്ര​വേ​ശ​നം എ​ടു​ത്തു​പ​റ​യു​ന്നി​ല്ല. വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തി​നാ​ല്‍ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നോ ത​ട​യ​ണ​മെ​ന്നോ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍, യു​വ​തി പ്ര​വേ​ശ​നം ഉ​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ടാ​കും പൊ​ലീ​സ്​ സ്വീ​ക​രി​ക്കു​ക.

ദ​ര്‍​ശ​ന​ത്തി​നെ​ന്ന പേ​രി​ല്‍ സ്​​ത്രീ​ക​ളെ രം​ഗ​ത്തി​റ​ക്കി പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കാ​ന്‍ ചി​ല​ര്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ല്‍​കു​ന്നു​ണ്ട്.മു​ന്‍​കാ​ല​ങ്ങ​ളി​ലെ പോ​ലെ നി​ല​ക്ക​ലും പ​മ്പ​യി​ലും എ​രു​മേ​ലി​യി​ലും എ​സ് പി​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​​ത്യേ​ക പൊ​ലീ​സ്​ സം​ഘ​ത്തെ  നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Other News