ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിന് അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍


JUNE 19, 2019, 11:39 AM IST

ന്യൂഡല്‍ഹി:  ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. 17ാം ലോക്സഭയിലെ ആദ്യബില്ലിനാണ് പ്രേമചന്ദ്രന്‍ അനുമതി തേടിയത്.

വെള്ളിയാഴ്ചത്തെ സഭാ നടപടികളില്‍ ബില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നാകും ചര്‍ച്ചയും വോട്ടെടുപ്പും. ഇടതു പാര്‍ട്ടികളൊഴികെ ബില്ലിനെ അനുകൂലിക്കാനാകും സാധ്യത.

Other News