കേരളത്തിന്റെ സ്‌പിരിറ്റ് !:മലയാളികൾക്ക് സച്ചിന്റെ ഓണാശംസകള്‍ 


SEPTEMBER 11, 2019, 9:04 PM IST

മുംബൈ :ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കാലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന മലയാളിയായ പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചത്.

എല്ലാ മലയാളികള്‍ക്കും നന്‍മയുടെയും സമൃദ്ധിയുടെയും പെന്നോണം ആശംസിക്കുന്നു.അടുത്തിടെ കേരളം സന്ദര്‍ശിച്ചപ്പോഴാണ് കാലുകൊണ്ട് ചിത്രം വരയ്ക്കുന്ന പ്രണവിനെ പരിചയപ്പെട്ടത്. സത്യത്തില്‍ താന്‍ അതിശയിച്ച് പോയി. 

പ്രണവിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് തന്നെയാണ് കേരളത്തിന്റെ സ്‌പിരിറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News