ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗര സഭ സെക്രട്ടറി അടക്കം നാലു ഉദ്യോഗസ്ഥരെ  സസ്‌പെന്റു ചെയ്തു


JUNE 20, 2019, 5:58 PM IST

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗര സഭ സെക്രട്ടറി അടക്കം നാലു ഉദ്യോഗസ്ഥരെ  സസ്‌പെന്റു ചെയ്തു. സാജന്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന് ചട്ടവിരുദ്ധമായി അനുമതി നിഷേധിച്ചുവെന്ന് ബോധ്യമായ സാഹചര്യത്തിലാണ് നടപടി.
മന്ത്രി എ സി മൊയ്തീന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നഗര സഭാ സെക്രട്ടറിക്കു പുറമെ അസിസ്റ്റന്റ് എഞ്ചിനീയറും ഓവര്‍സിയര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

അതേസമയം, ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ ഉദ്ദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കാനാണ് നീക്കമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ടൗണ്‍ പ്‌ളാനിങിന് കീഴിലുള്ള വിജിലന്‍സിന് നിര്‍ദേശം നല്‍കി എങ്കിലും താന്‍ ഉള്ളിടത്തോടെ പ്രവാസിയുടെ സംരംഭത്തിന് അനുമതി നല്‍കില്ലെന്ന് പ്രഖ്യാപിച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമളയ്‌ക്കെതിരെ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല.

Other News