വനിതാ പോലീസുകാരിയെ ചുട്ടുകൊന്ന പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു


JUNE 19, 2019, 10:57 AM IST

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊന്ന കേസില്‍ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കൊച്ചി വാഴക്കാല സ്വദേശി അജാസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി കെ കാര്‍ത്തിക് ആണ് അജാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

അജാസിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെന്‍ഡ് ചെയ്തതായി റൂറല്‍ എസ്.പി  ഉത്തരവിറക്കിയത്.

ശരീരത്തില്‍ അമ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. അ#്ചുവര്‍ഷമായി അടുപ്പമുണ്ടായിരുന്ന സൗമ്യ തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. സൗമ്യയെ കൊന്നതിനുശേഷം ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ചിരുന്നതിനാലാണ് തനിക്ക് പൊള്ളലേറ്റതെന്നും അജാസ് മൊഴിനല്‍കിയിരുന്നു.

Other News