കാറോടിച്ചത് മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയായിരുന്നെന്ന് വഫയുടെ രഹസ്യമൊഴി


AUGUST 5, 2019, 6:56 PM IST

തിരുവനന്തപുരം: അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചിരുന്നത് മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയായിരുന്നെന്ന് സഹയാത്രികയായിരുന്ന വഫ ഫിറോസ് മൊഴി നല്‍കി. ഇതോടെ കേസില്‍ ശ്രീരാം വെങ്കിട്ടരാമന് കുരുക്കേറി. 

ഇന്ന് പുറത്തുവന്നിരുന്ന ശ്രീറാമിന്റെ രക്തപരിശോധനാഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ അപകടം നടന്ന് ഒമ്പതുമണിക്കൂറിനു ശേഷം നടത്തിയ രക്തപരിശോധനയായതുകൊണ്ടാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തെനാകത്തതെന്നും ഇത് ് ശ്രീറാമിനെ രക്ഷപ്പെടുത്താനും കേസ് അന്വേഷണം അട്ടിമറിക്കാനുമാണെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നു. അതേസമയം അപകടസമയത്ത് കാറിലുണ്ടായിരുന്ന വഫയുടെ ഇപ്പോഴത്തെ മൊഴി കേസില്‍ കുരുക്കാകും. ആദ്യമൊഴിയിലെ അതേകാര്യങ്ങള്‍ തന്നയാണ് ഇപ്പോഴും വഫ ആവര്‍ത്തിച്ചിരിക്കുന്നത്.

ശനിയാഴ്ച രാത്രി് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ മരിച്ചിരുന്നു. സുഹൃത്തായ വഫയുടെ കാറാണ് അപകടത്തില്‍ പെട്ടത്. സംഭവസമയത്ത് ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും കാറിലുണ്ടായിരുന്നു.തുടര്‍ന്ന് ശ്രീറാമിനെ തിങ്കളാഴ്ച സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. 

Other News