ആന്റണി കരിയില്‍ എറണാകുളം അങ്കമാലി അതിരൂപത വികര്‍ ആര്‍ച്ച് ബിഷപ്പ്‌


AUGUST 30, 2019, 4:12 PM IST

കൊച്ചി: ആന്റണി കരിയലിനെ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.

സഹായമെത്രാനായിരുന്ന സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ  മാണ്ഡ്യ രൂപതയുടെ ബിഷപ്പായും മറ്റൊരു സഹായമെത്രാനായിരുന്ന ജോസ് പുത്തന്‍ വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചിട്ടുണ്ട്.

ബിജിനോര്‍ രൂപതയുടെ പുതിയ മെത്രാനായി ഫാദര്‍ വിന്‍സെന്റ് നെല്ലായിപറമ്പില്‍ നിയമിതനായി.

എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി ആലഞ്ചേരി തുടരും.വ്യാജരേഖ ആരോപണത്തിന്‍മേലുള്ള അന്വേഷണം തുടരാനും സിനഡില്‍ ധാരണയായി.


Other News