കവളപ്പാറയില്‍നിന്ന് ഇതുവരെ കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍


AUGUST 10, 2019, 7:05 PM IST

നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ മണ്ണിനടിയിലായ കവളപ്പാറയില്‍നിന്ന് ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു.  ഇന്ന് നാലുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ മൂന്ന് പേരുടെയുംകണ്ടെത്തിയിരുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ്ടും ഉരുള്‍ പൊട്ടിയതിനാല്‍ തിരച്ചില്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

 ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടത്തുന്നത്. 

എഴുപതോളം പേരെയാണ് ഇവിടെ നിന്നും കാണാതായിരിക്കുന്നത്.