തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടി ക്ലാസ് മുറിയാക്കും


JULY 15, 2019, 3:28 PM IST

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വിദ്യാര്‍ത്ഥി സംഘടന യൂണിയന്‍ ഓഫീസാക്കി മാറ്റിയ മുറി ക്ലാസ് മുറിയായി മാറ്റുമെന്ന് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സുമ അറിയിച്ചു.

ക്ലാസ് മുറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോളജ് ചൊവ്വാഴ്ച തന്നെ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അക്രമ സാധ്യത കണക്കിലെടുത്ത് പൊലീസ് സഹായവും തേടിയിട്ടുണ്ട്.അഖിലിന് കുത്തേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ യൂണിയന്‍ ഓഫീസില്‍ നിന്ന് മൂന്ന് തുരുമ്പെടുത്ത കത്തികളും മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ബാര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യൂണിയന്‍ ഓഫീസില്‍ ആളുകള്‍ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. സ്റ്റൗ ഉള്‍പ്പെടെയുള്ള സാധനങ്ങളും പൊലീസ് കണ്ടെടുത്തു. യൂണിയന്‍ ഓഫീസ് ഇടിമുറിയായി പ്രവര്‍ത്തിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

Other News