എം. ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഐ.സി.യു. വിൽ പ്രവേശിപ്പിച്ചു 


OCTOBER 16, 2020, 8:57 PM IST

തിരുവനന്തപുരം: ദേഹസ്വാസ്ഥ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വീട്ടിൽ എത്തി അൽപനേരം കഴിഞ്ഞാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കാർഡിയാക്ക് ഐസിയുവിൽ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വിശദാംശങ്ങൾ അറിവായിട്ടില്ല. 

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്നയുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയതായി വിവരം ലഭിച്ചിരുന്നു. വിവിധ കേസുകളിൽ എത്രത്തോളം ഇടപെടൽ നടത്തിയെന്നതിനെ സംബന്ധിച്ച് അന്വേഷണം മുറുകുന്നതിനിടെയാണ് ഇപ്പോൾ ആരോഗ്യനില വഷളായത്. 

അടുത്ത് തന്നെ അറസ്റ്റ് ഉണ്ടാകാനിടയുണ്ട് എന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. അതേസമയം ഉടൻ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശവും ഉണ്ടായിരുന്നു. എന്നാൽ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ. തുടങ്ങിയ അന്വേഷണ സംഘങ്ങൾ ശിവശങ്കറിനെ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം നിലവിൽ  അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്. 

Other News