സഭയുടെ പുറത്താക്കല്‍ നടപടി നിയമപരമായി നേരിടും: സിസ്റ്റര്‍ ലൂസി


AUGUST 7, 2019, 3:28 PM IST

കല്‍പറ്റ: കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിന് സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.

10 ദിവസത്തിനകം മഠം ഒഴിഞ്ഞു പോകാനാണ് ഉത്തരവിലുള്ളത്. അങ്ങനെ ഇറങ്ങി പോകാന്‍ സാധിക്കില്ലെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.മഠത്തിനുള്ളില്‍ കഴിയാന്‍ ബുദ്ധിമുട്ടാണ് എന്നത് സത്യമാണ്. തന്നെ പുറത്താക്കുക ലക്ഷ്യമിട്ടുള്ള മോശം പെരുമാറ്റമാണ് രണ്ടു മാസമായി മഠത്തില്‍ നിന്നുണ്ടായതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. 

കന്യാസ്ത്രീകളെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ച് കൊച്ചിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിനാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയുണ്ടായത്.  സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ് പുറത്താക്കിയത്. സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്ന കുറ്റവും സിസ്റ്റര്‍ ലൂസിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Other News