നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ അനുപമ


JANUARY 14, 2022, 8:43 PM IST

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. പൊലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്നും ലഭിച്ചില്ലെന്നും നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിച്ചതാണെന്നും ഇവര്‍ പറഞ്ഞു.

മൊഴികളെല്ലാം തങ്ങള്‍ക്ക് അനുകൂലമായാണ് വന്നതെങ്കിലും  പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും അപ്പീല്‍ പോകുമെന്നും സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

Other News