എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന്


OCTOBER 22, 2020, 1:03 PM IST

കൊച്ചി : മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയല്ലെന്ന് എന്‍ഐഎ. ഇതോടെ മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ നിലവില്‍ ശിവശങ്കര്‍  പ്രതിയല്ലെന്ന് എന്‍ഐഎ വ്യക്തമാക്കുകയായിരുന്നു.

നിലവില്‍ ഇതുവരെയും എന്‍ഐഎ കേസില്‍ ശിവശങ്കര്‍ പ്രതിയല്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമെന്നും അതിനാല്‍ ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.ഈ പരാമര്‍ശം അംഗീകരിച്ചുകൊണ്ട് കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.  പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി തീര്‍പ്പാക്കാന്‍ അനുവദിക്കുകയും ചെയ്തു.