സഭ നടത്തുന്നത് അസത്യ പ്രചരണം; ദൈവ വചനം തെറ്റിച്ചിട്ടില്ല: സിസ്റ്റര്‍ ലൂസി


AUGUST 18, 2019, 12:29 PM IST

കൊച്ചി: എഫ്സിസി സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍  ലൂസി വത്തിക്കാന് അയച്ച കത്തിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്ത്. എഫ്സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നുമാണ് വത്തിക്കാന് നല്‍കിയ കത്തില്‍ സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിട്ടുള്ളത് .

കന്യാസ്ത്രീ പീഢനക്കേസ് നേരിടുന്ന ബിഷപ്പ്  ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്തതുകൊണ്ടാണ് താന്‍ ഇരയാക്കപ്പെടുന്നത്. പുറത്താക്കല്‍ നടപടി റദ്ദാക്കി മുഴുവന്‍ സമയവും സഭയില്‍ പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കണമെന്നും  സിസ്റ്റര്‍ ലൂസി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠം വിട്ടുപോകണമെന്നാവശ്യപ്പെട്ട് സന്യാസസഭ കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകണമെന്നാവശ്യപ്പെട്ട് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിസ്റ്റര്‍ ലൂസി വത്തിക്കാന് കത്തയച്ചിരിക്കുന്നത്. സഭയ്ക്കെതിരെയുള്ള നിയമ നടപടിയും സിസ്റ്റര്‍ ലൂസി ആരംഭിച്ചിട്ടുണ്ട്.

Other News