ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അറുപതുദിവസത്തേക്കു കൂടി നീട്ടി


OCTOBER 9, 2019, 7:57 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട്  ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അറുപതുദിവസത്തേക്കു കൂടി നീട്ടിയതായി റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ വീണ്ടുംം ന്യായീകരണവുമായി ശ്രീറാം വെങ്കിട്ടരാമന്‍ രംഗത്തെത്തിയിട്ടുണ്ട്.സസ്‌പെന്‍ഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ശ്രീരാം വെങ്കിട്ടരാമാന്‍ തന്റെ വാദം ന്യായീകരിച്ചത്.

അപകടസമയത്ത് കാര്‍ ഓടിച്ചത് താന്‍ അല്ലായിരുന്നുവെന്നും മദ്യപിച്ചിരുന്നില്ലെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ ശ്രീറാം പറയുന്നു. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സര്‍ക്കാര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

Other News