മദ്യപിച്ചിട്ടില്ലെന്നും ആരോപണം മാധ്യമസൃഷ്‌ടിയെന്നും ശ്രീറാം


AUGUST 4, 2019, 9:50 PM IST

തിരുവനന്തപുരം:കുറ്റങ്ങളെല്ലാം നിഷേധിച്ച്  ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ.മാധ്യമങ്ങൾ പ്രചരിപ്പിക്കുംപോലെ  തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമ പ്രവർത്തകന്റെ മരണത്തിനിടയാക്കിയ കേസിൽ റിമാൻഡിലായ പ്രതി. 

താൻ മദ്യപിച്ചിട്ടില്ല. അപകടത്തിൽ തനിക്കും ഗുരുതരപരിക്കുണ്ട്‌. ഇടതുകൈയ്‌ക്ക്‌ പൊട്ടലുണ്ട്‌.ഉത്തരവാദിത്തമുള്ള സിവിൽ സർവീസ്‌ ഉദ്യോഗസ്ഥനാണ്‌ താൻ. രാഷ്ട്രീയക്കാർക്ക്‌ എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന്‌ ഇടയാക്കി.  

സ്വകാര്യ ആശുപത്രിയിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാനായി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതി (അഞ്ച്‌)മജിസ്‌ട്രേറ്റ് എസ്‌ ആർ അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ്‌  ശ്രീറാം ജാമ്യാപേക്ഷ നൽകിയത്‌. അപേക്ഷ  മജിസ്‌ട്രേറ്റ് സ്വീകരിച്ചില്ല. തിങ്കളാഴ്‌ച  കോടതിയിൽ നൽകാൻ നിർദേശിക്കുകയായിരുന്നു. 

അഭിഭാഷകരായ വി എസ്‌ ഭാസുരേന്ദ്രൻ നായർ,  ആർ പ്രവീൺകുമാർ എന്നിവരാണ്‌ പ്രതിക്കുവേണ്ടി ഹാജരായത്‌.ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും. 

Other News