ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ശരിവെച്ച് ഹൈക്കോടതി


AUGUST 13, 2019, 1:04 PM IST

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍  ശ്രീറാം വെങ്കിട്ടരാമന്   തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയ  ജാമ്യം ശരിവെച്ച് ഹൈക്കോടതി.

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി തള്ളി.

അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണ്ട ആവശ്യം നിലവിലില്ലന്നും കോടതി വ്യക്തമാക്കി.

Other News