മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന യുവ ഐ.എ.എസുകാരന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത് മദ്യ ലഹരിയില്‍  കാല് നിലത്തുറയ്ക്കാതെ...


AUGUST 3, 2019, 4:36 PM IST

തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ ഇടിച്ചുകൊല്ലാന്‍ കാരണമായ അപകടത്തിനുശേഷം ശ്രീറാം വെങ്കിട്ടശ്രീരാമന്‍ ഐ.എ.എസ്  പോലീസ് സ്‌റ്റേഷനിലെത്തിയത് മദ്യലഹരിയില്‍ കാല് നിലത്തുറയ്ക്കാതെയെന്ന് റിപ്പോര്‍ട്ട്. ആ സമയത്ത് കാറിലുണ്ടായിരുന്ന മോഡല്‍ വഫാ ഫിറോസിനെകണ്ട് ഓഫീസറുടെ പത്‌നിയാണന്ന് ദൃക്‌സാക്ഷികള്‍ കരുതിയതെങ്കിലും പിന്നീടാണ് സുഹൃത്താണെന്ന് മനസ്സിലായത്. 

നേരത്തെ ക്ലബില്‍ വഫാ ഫിറോസുമായി എത്തിയ ശ്രീറാം വെങ്കിട്ടശ്രീരാമന്‍ മദ്യപിക്കുകയും ഭക്ഷണം കഴിച്ച ശേഷം ഇവരോടൊത്ത്  വീട്ടിലേയ്ക്കു മടങ്ങുകയുമായിരുന്നു. യാത്രയ്ക്കിടെ ശ്രീറാം ഓടിച്ചിരുന്ന കാര്‍ അലക്ഷ്യമായി മുന്നോട്ടു കുതിച്ച് ബൈക്കില്‍ പോവുകയായിരുന്ന ബഷീറിനെ ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് താനല്ല, സുഹൃത്താണ് വാഹനമോടിച്ചതെന്ന് ഇദ്ദേഹം മൊഴി നല്‍കി. സ്ഥിരീകരണമുണ്ടാക്കാതെ പോലീസ് വഫ ഫിറോസിനെ സ്വകാര്യ ടാക്‌സിയില്‍ വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയും ചെയ്തു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് വഫ ഫിറോസിനെ ചോദ്യം ചെയ്തതും സത്യം പുറത്തുവന്നതും. ചോദ്യം ചെയ്യലില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് വഫ ഫിറോസ് മൊഴിമാറ്റി. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വഫ ഫിറോസ് ഒരു പ്രവാസിയുടെ ഭാര്യയാണെന്നും ഇവരുടെ ഭര്‍ത്താവും കുടുംബവും ഗള്‍ഫിലാണെന്നും മിഡിലീസ്റ്റില്‍ ഇറങ്ങുന്ന ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തലസ്ഥാനത്ത് ചുമതലയേറ്റശേഷമാണ് ശ്രീറാം ഇവരുമായി സൗഹൃദത്തിലാകുന്നത്.

Other News