യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു


JULY 12, 2019, 2:42 PM IST

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി.

ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയാസ് എന്ന എസ്എഫ്‌ഐ നേതാവാണ് അഖിലിനെ കുത്തിയത്. നെഞ്ചില്‍ രണ്ട് തവണ കുത്തുകയായിരുന്നു. അതേസമയം അഖിലിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Other News