ഭൂമി ഇടപാട്;മാർ ആലഞ്ചേരിക്കെതിരായ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സഭ


AUGUST 25, 2019, 2:47 AM IST

കൊച്ചി:എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സിറോ മലബാര്‍ സഭ. ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരാണ് കേസിന് പിന്നിലെന്നും സഭാ വക്താവ്.

അതിരൂപതയുടെ കടം വീട്ടാൻ ഭാരത് മാതാ കോളേജിന് സമീപത്തെ 60 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് വിൽപ്പനയെന്നും നിരീക്ഷിച്ചായിരുന്നു നേരത്തെ കർദിനാൾ മാർ ജോ‍ര്‍ജ് ആല‌ഞ്ചേരി, സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർക്കെതിരെ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസ് എടുത്ത് വിചാരണ നേരിടാൻ ആവശ്യപ്പെട്ടത്. 

പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ ഹർജിയിലായിരുന്നു നടപടി. ഈ ഉത്തരവ് നിയമപരമല്ലെന്നും പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കർദിനാൾ നേരത്തെ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കർദിനാളിന്‍റെ വാദം കോടതി അംഗീകരിക്കുകയുണ്ടായില്ല.

Other News