ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി


FEBRUARY 23, 2021, 6:39 PM IST

ന്യൂഡല്‍ഹി: സി ബി ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി കേസ് ഏപ്രില്‍ ആറിലേക്കാണ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ നല്‍കിയ ഹര്‍ജിയും പ്രതിപ്പട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയുമാണ് സുപ്രിം കോടതി പരിഗണിക്കേണ്ടിയിരുന്നത്. സോളിസിറ്റര്‍ ജനറല്‍ സി ബി ഐക്കായി  ഹാജരാവാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടത്.അവസാന കേസായി പരിഗണിക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചെങ്കിലും തിരക്കുകളുള്ളതിനാല്‍ ഇക്കാര്യം സാധിക്കുമോയെന്നതില്‍ സംശയമുണ്ടെന്ന് സി ബി ഐ അറിയിക്കുകയായിരുന്നു.2018ന്് ശേഷം സുപ്രിം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ്ലിന്‍ കേസ് 20 തവണയിലധികമാണ് മാറ്റിവെച്ചത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് എസ് എന്‍ സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിന്‍ കേസിന് കാരണമായത്.കേസന്വേഷിച്ച സി ബി ഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സി ബി ഐ പ്രത്യേക കോടതിയും ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് സി ബി ഐ സുപ്രിം കോടതിയെ സമീപിച്ചത്.