സുപ്രീംകോടതി വിധി നടപ്പാക്കി; ഓര്‍ത്തഡോക്‌സ് വിഭാഗം കട്ടച്ചിറ പള്ളിയില്‍ പ്രവേശിച്ചു


JULY 27, 2019, 5:22 PM IST

 ആലപ്പുഴ: സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനായി സഭാതര്‍ക്കം നിലനില്‍ക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിലേയ്ക്ക് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രവേശിപ്പിച്ചു. കനത്ത പോലീസ് സുരക്ഷയിലായിരുന്നു നടപടി.അതേസമയം കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി..

വിധി നടപ്പാക്കിയ സാഹചരയ്ത്തില്‍ ഉടന്‍ തന്നെ പള്ളിയില്‍ ആരാധനാ കര്‍മ്മങ്ങള്‍ ആരംഭിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. ഞായറാഴ്്ച മുതല്‍ കുര്‍ബാന ആരംഭിക്കും. വികാരിയും സഹായിയും പള്ളിയില്‍ താമസമാക്കുകയും ചെയ്യും. ഇവരുടെ സുരക്ഷക്കായി പള്ളിയില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വിധി നടപ്പാക്കാനായിരുന്നില്ല. തുടര്‍ന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധത്തെ വകവയ്ക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയിരിക്കുന്നത്. 

 

Other News