പൊലീസുകാരനെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ടടിപ്പിച്ചു


SEPTEMBER 15, 2021, 8:05 PM IST

തൃശൂര്‍: സിനിമയിലെ വീരശൂര പരാക്രമികളായ പൊലീസ് ഓഫിസര്‍മാരെ അവതരിപ്പിച്ച് കൈയ്യടി നേടിയ സുരേഷ് ഗോപി സബ് ഇന്‍സ്‌പെക്ടറോട് സല്യൂട്ട് ചോദിച്ചു വാങ്ങി നാണംകെട്ടു. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന ഒല്ലൂര്‍ എസ് ഐയോടാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങിയത്. 

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് താനൊരു എം പിയാണെന്നും ഒരു സല്യൂട്ടൊക്കെ ആകാമെന്നും ആ ശീലമൊക്കെ മറക്കരുതെന്നും താന്‍ മേയറല്ലെന്നും പറഞ്ഞാണ് സുരേഷ് ഗോപിസല്യൂട്ട് വാങ്ങിയത്. ഇതുകേട്ട് എസ് ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

Other News