കർദിനാൾ ആലഞ്ചേരിക്കെതിരെ ഒരുവിഭാഗം വൈദികര്‍ പ്രത്യക്ഷ സമരത്തിൽ 


JULY 18, 2019, 8:55 PM IST

കൊച്ചി: സിറോ-മലബാര്‍ സഭാതലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഒരു വിഭാഗം വൈദികര്‍ പ്രത്യക്ഷ സമരം തുടങ്ങി.എറണാകുളം ബിഷപ് ഹൗസില്‍ വൈദികര്‍ അനിശ്ചിതകാല ഉപവാസ സമരമാണ് ആരംഭിച്ചത്.

കർദിനാൾ ആലഞ്ചേരി പദവി ഒഴിയണമെന്നാണ് സമരം നടത്തുന്ന വൈദികരുടെ ആവശ്യം.കർദിനാളിനെതിരെ 14 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് ഇവർ പറയുന്നു.സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് കർദിനാൾ ആലഞ്ചേരി മാറുക,പുതിയ അഡ്‍മിനിസ്ട്രേറ്റീവ് ബിഷപ്പിനെ നിയമിക്കുക തുടങ്ങിയ മുൻ ആവശ്യങ്ങള്‍ വൈദികര്‍ ആവര്‍ത്തിച്ചു. 

എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് പുതിയ അഡ്‍മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക, വിവാദ ഭൂമി ഇടപാട് സംബന്ധിച്ച  അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും ആവശ്യമുന്നയിക്കുന്നു.എ. എം.ടി എന്ന പേരില്‍ അല്‍മായ സംഘടനയുടെ പിന്തുണയോടെ ഫാ.ജോസഫ് പാറേക്കാട്ടിൽ  ആണ് അനിശ്ചിതകാല ഉപവാസത്തിന് നേതൃത്വം നൽകുന്നത്. 

വരും ദിവസങ്ങളിൽ വിവിധ ഫെറോനകളിലെ വൈദികർ സമരത്തിന് പിന്തുണയുമായി ഉപവാസം ഇരിക്കും. എന്നാൽ സമ്മർദ്ദം ചെലുത്തി വ്യാജരേഖ കേസ് പിൻവലിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് കർദിനാളിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കി. അനുസരണ വ്രതം തെറ്റിച്ച് സമരം ചെയ്യുന്ന വൈദികർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവർ അതിരൂപത വികാരി ജനറലിന്‌   കത്ത് നൽകി.

Other News