വയനാട് അമ്പല വയലില്‍ തമിഴ് ദമ്പതികള്‍ക്ക് കോണ്‍ഗ്രസ് നേതാവായ ടിപ്പര്‍ ഡ്രൈവറുടെ ക്രൂരമര്‍ദനം


JULY 23, 2019, 1:57 PM IST

വയനാട് :  അമ്പല വയലില്‍ തമിഴ്  ദമ്പതികള്‍ക്ക് കോണ്‍ഗ്രസ് നേതാവായ ടിപ്പര്‍ ഡ്രൈവറുടെ ക്രൂരമര്‍ദനം. നാട്ടുകാര്‍ കാഴ്ചക്കാരായി നോക്കി നിന്നു. കമ്പിളി വില്‍പ്പനക്കാരായ യുവ ദമ്പതികളെയാണ് ടിപ്പര്‍ഡ്രൈവര്‍ അതിക്രൂരമായി നടുറോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റത്.

ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടാന്‍ ചെന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവും ടിപ്പര്‍ ലോറി ഡ്രൈവറുമായ ജീവാനന്ദനാണ് യുവാവിനെ അടിച്ചും തൊഴിച്ചും ആക്രമിച്ചത്.

ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന യുവതിയെ ഇയാള്‍ കരണത്ത് അടിക്കുകയും ചെയ്തു. ജീവാനന്ദന്‍ ദമ്പതികളെ ആക്രമിക്കുന്ന വീഡിയോ ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. അതേ തമയം മര്‍ദ്ദനമേറ്റ ദമ്പതികള്‍ ഉടന്‍ തന്നെ തമിഴ്‌നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഇവര്‍ ആരാണെന്ന് തിരിച്ചറിയാല്‍ കഴിഞ്ഞിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ സ്വദേശിയായ ജീവാനന്ദനെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് വിട്ടയച്ചിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ മര്‍ദന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വളരെ മോശമായ ഭാഷയിലാണ് ദൃശ്യങ്ങളില്‍ ഇയാള്‍ സ്ത്രീയോട് സംസാരിക്കുന്നത്.

കൂടെയുള്ളത് ആരാണ് എന്ന് അവരോട് ചോദിച്ചു കൊണ്ടായിരുന്നു മര്‍ദനം. ജനക്കൂട്ടത്തിന് നടുവില്‍ നിസഹയായി ആ സ്ത്രീ നിന്നിട്ടും ഒരാള്‍ പോലും സഹായിക്കാന്‍ മുന്നോട്ട് വരുന്നില്ല എന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് അനാസ്ഥ കാട്ടിയെന്ന് ആരോപണം ഉയരുന്നുണ്ട്.

വിഷയത്തില്‍ പരാതിയില്ലെന്ന് ദമ്പതികളോട് എഴുതി വാങ്ങി വിട്ടയച്ചുവെന്നാണ് ആരോപണം. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Read This..ആള്‍ക്കൂട്ട ആക്രമണം അനുവദിക്കില്ല: തമിഴ് ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി: മന്ത്രി കെ.കെ ശൈലജ

Other News