മലപ്പുറം: മുപ്പതു വര്‍ഷത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം സെന്റ്. ജെമ്മാസ് സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപകന് കെ വി ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂര്‍വ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ അധ്യാപകന് ഒളിവില്‍ പോയിരുന്നു. ആരോപണത്തെ തുടര്‍ന്ന് മലപ്പുറം നഗരസഭാ അംഗമായിരുന്ന കെ വി ശശികുമാര്‍ സ്ഥാനം രാജിവെച്ചിരുന്നു.
അധ്യാപകനെതിരെ അന്‍പതിലേറെ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടുണ്ട്. ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്കിയ പരാതിയില്‍ കെ വി. ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് എടുത്തിരുന്നു.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. കെ വി ശശികുമാറിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചതിനെ തുടര്‍ന്ന് ശശികുമാര്‍ അധ്യാപക ജീവിതത്തെ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിന് താഴെ അധ്യാപകനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി പൂര്‍വ വിദ്യാര്‍ഥിനികളിലൊരാള്‍ കമന്റിട്ടതോടെയാണ് സംഭവം പുറത്തെത്തിയത്. ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കുകയും പൂര്‍വ വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു.
2019ല്‍ സ്കൂള്‍ അധികൃതരോട് ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.