കള്ള വോട്ട് ചെയ്‌തത് ലീഗ് നേതാവിന്റെ ഭാര്യ: മീണ


OCTOBER 23, 2019, 12:36 AM IST

തിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ള വോട്ട് ചെയ്‌തത് മുസ്‌ലിം ലീഗ് നേതാവിന്റെ ഭാര്യയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. 43-ാം നമ്പര്‍ ബൂത്തില്‍ നബീസയെന്ന സ്ത്രീയുടെ വോട്ട് ചെയ്യാനാണ് ലീഗ് നേതാവിന്റെ ഭാര്യയായ നബീസയെത്തിയത്.

മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്‍ എസ് എസിന്റെ വക്കീല്‍ നോട്ടീസ് ലഭിച്ചതായും മീണ അറിയിച്ചു.തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ഉള്ളടക്കം വായിച്ചില്ല. തെരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന പരാമര്‍ശങ്ങളില്‍ അതൃപ്തി തോന്നിയിട്ട് കാര്യമില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത്തരം അദ്ധ്യായങ്ങള്‍ അടഞ്ഞു.

എന്‍ എസ് എസും എസ് എന്‍ ഡി പിയുമുള്‍പ്പെടെയുള്ള സമുദായ സംഘടനകളെ ആദരിക്കുന്ന വ്യക്തിയാണ് താന്‍. ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നത് സംബന്ധിച്ച്‌ ലഭിച്ച മൂന്ന് പരാതികള്‍ ഡി ജി പിക്ക് കൈമാറി. അഞ്ചു മണ്ഡലങ്ങളില്‍ ഒരു ബൂത്തില്‍ പോലും റീപോളിംഗ് വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മീണ പറഞ്ഞു.

Other News