കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ട് പേരെ കുത്തിക്കൊന്നത് ലഹരി വില്‍പന സംഘത്തിലുള്ളവര്‍ എന്ന് പോലീസ്.നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശിയായ കെ.ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവ് പൂവനാഴി ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായ ഇവര്‍ പ്രദേശത്തെ ലഹരി വില്‍പനയെ എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.പരുക്കേറ്റ ഷാനിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഷമീര്‍ സി.പി.ഐ.എം ബ്രാഞ്ച് അംഗമാണ്.ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ച് ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഷമീറിന്റെ മകനെ കഴിഞ്ഞ ദിവസം ലഹരി മാഫിയ സംഘത്തിലെ ജാക്സണ്‍ എന്നയാള്‍ മര്‍ദിച്ചിരുന്നു. പാറായി ബാബു, ജാക്സണ്‍ എന്നിവരാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നതെന്നാണ് ചികിത്സയില്‍ കഴിയുന്ന ഷെനീബിന്റെ മൊഴി.