20 കോടിയുടെ തട്ടിപ്പ്: തുഷാർ വെള്ളാപ്പള്ളി യു എ ഇയിൽ അറസ്റ്റിൽ 


AUGUST 22, 2019, 12:58 AM IST

ദുബൈ:ബിഡിജെഎസ് നേതാവും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളി യു എ ഇ യിൽ അറസ്റ്റിൽ.വണ്ടിച്ചെക്കു കേസിലാണ് യു എ ഇയിലെ അജ്‌മാനിൽ തുഷാർ പിടിയിലായത്.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്നാണ് കേസ്.തൃശൂർ സ്വദേശി നാസിൽ അബ്‌ദുല്ലയുടെ പരാതിയിലാണ് അറസ്റ്റ്.തുടർന്ന് തുഷാറിനെ അജ്‌മാൻ ജയിലിലടച്ചു.

പത്തു മില്യൺ യു എ ഇ ദിർഹ(ഏകദേശം 20 കോടി രൂപ) ത്തിന്റെ വണ്ടിച്ചെക്കാണ് യു എ ഇ സ്വദേശിക്കു തുഷാർ നൽകിയത്.പത്തുവർഷം മുമ്പാണ് കേസിന് ആസ്‌പദമായ സംഭവം.

ഒത്തുതീർപ്പിനെന്ന പേരിൽ തുഷാറിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News