തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കാനുപയോഗിച്ച ചെക്ക് പണം കൊടുത്തു സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്


SEPTEMBER 2, 2019, 11:42 AM IST

അല്‍ഐന്‍: തുഷാര്‍ വെള്ളാപ്പള്ളിയെ ദുബായില്‍ ചെക്ക് കേസില്‍ മന:പ്പൂര്‍വം കുടുക്കിയതാണെന്ന് സൂചന നല്‍കുന്ന ഫോണ്‍ സംഭാഷണം പുറത്ത്.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്. അഞ്ച് ലക്ഷം രൂപ നല്‍കി  ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതാണെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പിള്ളിയെ അറസ്റ്റ് ചെയ്തത്.അതേസമയം ഫോണ്‍ സംഭാഷണം നാസില്‍ അബ്ദുല്ല നിഷേധിച്ചില്ല. തുഷാര്‍ പിടിയിലാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പുള്ള ഫോണ്‍ സംഭാഷണം ആണിത്. താന്‍ പണം നല്‍കാനുള്ള ഒരാളുടെ പക്കല്‍ ആയിരുന്നു കേസിന്റെ രേഖകള്‍ എല്ലാം.

അത് പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംസാരിക്കുന്നത്. സംഭാഷണം പൂര്‍ണമായും പുറത്തുവിടാതെ സംശയം ജനിപ്പിക്കുന്ന ഭാഗങ്ങളാണ് പ്രചരിക്കപ്പെട്ടുന്നതെന്നും നാസില്‍ അബ്ദുളള പറഞ്ഞു.

Other News